Saturday, November 10, 2012

കരളിലെ ചോരവറ്റി
കണ്ണീരു വറ്റിയ കണ്ണില്‍ കാഴ്ച്ച മങ്ങി
എഴുത്തുകാരനില്‍നിന്നും  ഞാന്‍
സോര്‍ബയിലേക്ക് വളര്‍ന്നു.
ജീവിതം ആപത്കരമാണെന്നു പറഞ്ഞ-
കസാന്‍ദ്സാക്കിസിനെ ഓര്‍മിച്ചു.
ആഘോഷിക്കപ്പെട്ടതും ഉയര്‍ന്ന
സല്‍ക്കാരങ്ങള്‍ നടന്നതുമായ
ശരീരങ്ങള്‍ മുന്നില്‍ വന്നുനിന്നു.
 സോര്‍ബയിലേക്ക് മടങ്ങി
ഭോഗിച്ചവരുടെ മുടിത്തുണ്ടുകള്‍ വാങ്ങി
ഞാന്‍, തലയിണകള്‍ പലത് പണിതു .
സ്നേഹിക്കപ്പെട്ടവന്റെ വേദന
ഒരുപാടു കേട്ടു .
വഞ്ചന സ്നേഹത്തിന്  അവള്‍ പറഞ്ഞ
മറ്റൊരു വാക്കാണെന്ന് തിരിച്ചറിഞ്ഞു .
വീണ്ടും സോര്‍ബയിലേക്ക്
തലയിണകള്‍ക്ക് ദുര്‍ഗന്ധം വരാന്‍ തുടങ്ങി .
വലിയ അഗ്നിയില്‍ വലിച്ചെറിഞ്ഞ
തലയിണകളില്‍ നിന്നും
എന്‍റെ സ്നേഹവും മോഹവും
പുനര്‍ജനിച്ചു .

ഈ  കണ്ണുകളിലെ പ്രകാശം കണ്ണീരുവറ്റിയ  ഒരു സമൂഹത്തിലേക്കുള്ള വെളിച്ചമാണ് .......................

Sunday, October 21, 2012

ജീവിതമെന്നത്‌ ഓടിത്തളര്‍ന്ന കുതിരയാണ് .വയസ്സായ ബുബിലീനയെപ്പോലെ .എഴുത്തുകാരന്‍ പൊട്ടിച്ചിരിച്ചുപോയി.ചിരികേണ്ട .ജീവിതം ബുബിലീനയെപ്പോലെയാണ്.അതിന് പഴക്കമുണ്ട് .പക്ഷേ ,എരിവൊട്ടും കുറഞ്ഞിട്ടില്ല .നിങ്ങള്‍ കണ്ണടച്ചാല്‍ അവള്‍ നിങ്ങളുടെ കൈയിലെ ഇരുപതുവയസ്സുകാരിയാകും .ലൈറ്റ് ഓഫ് ചെയ്ത് പരിപാടി തുടങ്ങിക്കഴിഞ്ഞാല്‍ ഞാന്‍ ആണയിടുന്നു .അവള്‍ക്ക് ഇരുപതുവയസ്സാണ്.കുറച്ചധികം വിളഞ്ഞതാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല.അവള്‍ കപ്പിത്താന്മാരുടെ കൂടെ ,പട്ടാളക്കാരുടെ കൂടെ,സഞ്ചാരികളുടെ കൂടെ ,പുരോഹിതന്മാരുടെ കൂടെ,പൊലീസുകാരുടെ കൂടെ ,ന്യായാധിപന്മാരുടെ കൂടെ,അധ്യാപകരുടെ കൂടെ ,കര്‍ഷകരുടെ കൂടെ തിമിര്‍ത്ത് ജീവിച്ചവളാണ്.അതുകൊണ്ടെന്താ ,ആ വയസ്സിവേശ്യ അതെല്ലാം മറക്കുന്നു.ഒരു പഴയ കാമുകനെയും അവള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയില്ല.ഞാന്‍ തമാശ പറയുകയല്ല .ഓരോ വട്ടവും അരയന്നമാകുന്നു.ഓരോ വട്ടവും തന്‍റെ ആദ്യനുഭവംപോലെ ചുവന്നുതുടുക്കുകയും വിറയ്ക്കുകയും ചെയ്യുന്നു. ബോസ് ,സ്ത്രീ എന്തൊരു നിഗൂഡതയാണ് ! ആയിരംവട്ടം വീണാലും അവള്‍ കന്യകയായി ഉയര്ത്തെഴുന്നേല്ക്കും .അതെങ്ങനെ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം .കാരണം അവള്‍ക്ക് ഓര്‍മകളില്ല .

Saturday, October 13, 2012

അന്നും എന്‍റെ ബോധത്തെ മദ്യം വല്ലാതെ കവര്‍ന്നെടുത്തിരുന്നു . ഞാന്‍ അവളുടെ (ഭാര്യ) ശരീരത്തിലേക്ക് കാലെടുത്തുവച്ചു ,കലുതട്ടിമാറ്റി . പുറത്തെ വാതില്‍ തുറന്നു  നടന്നു, ആ  രാത്രി  ഒരുപാടു നടന്നു. അന്നും  എന്‍റെ അബോധത്തില്‍ അവന്‍ ജീവിച്ചിരുപ്പുണ്ടായിരുന്നു . പലദിക്കില്‍ നടന്നു . ഒടുവില്‍  മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ച  വീടിന്‍റെ  മുന്നില്‍ കാത്തുനിന്ന എന്നെ, അവള്‍ ഭോഗിക്കാന്‍ വിളിച്ചു . എന്നില്‍ വിറയല്‍ അനുഭവപ്പെട്ടില്ല , പലതവണ ഞാന്‍ ഇവിടെ വന്നിടുണ്ട് അവനോടൊപ്പം  , ഇവളൊരു വേശ്യയാണെന്നെനിക്കറിയാം. അവന്‍റെ കള്ളിന്‍റെ മണം അവിടെയെല്ലാം ഞാന്‍ പരതി, കിട്ടിയില്ല . മുണ്ട് മാടിയൊതുക്കി വീണ്ടും നടന്നു . അവനുവേണ്ടി വീണ്ടും പലയിടത്ത് ഇറങ്ങേണ്ടി  വന്നു , കണ്ടില്ല . ഒടുവില്‍ വീടിന്‍റെ പടികടന്ന് വീണ്ടും കട്ടിലില്‍. അവള്‍ (ഭാര്യ ) ഉറക്കത്തിലേക്ക്  വീണിരുന്നു . നിറവയറില്‍ തലവെച്ച് ഞാന്‍ പതുക്കെ ഇങ്ങനെ വിളിച്ചു.................................
ജോണ്‍....................ജോണ്‍ എബ്രഹാം.......................

Wednesday, October 3, 2012

ചെര്‍നോബിളിന്റെ ആരും കാണാത്ത തെരുവില്‍ ഒരു കുടിലിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് ............

ഞങ്ങള്‍ക്ക് രൂപമോ, നിറമോ ,പേരോ ഇല്ല . ഒരു ഭരണകൂട വ്യവസ്ഥയ്ക്ക് മുന്നില്‍ നിശബ്ധരാക്കപ്പെട്ട വരായിരുന്നു ഞങ്ങളുടെ മാതാപിതാക്കള്‍ . രാജ്യാതിര്‍ത്തി കടന്ന് , കടലുകള്‍ കടന്ന് , ഇവിടെ ഞങ്ങള്‍ നിങ്ങളുടെ സഹനസമരം കാണുന്നു . കൂടങ്കുളം, ഞങ്ങളുടെ പഴയ ചെര്‍നോബിലായി കാണുന്നു ഞങ്ങള്‍ . നാണിച്ചു പോകുന്നു 

, റഷ്യ ഉണ്ടാക്കുന്നതിന്റെ പകുതിയില്‍ താഴെ മാത്രം അണുവോര്‍ജം ഉണ്ടാക്കുന്ന നിങ്ങളുടെ രാജ്യത്തിനെന്തിനാണൊരു കൂടങ്കുളം . 86- ല്‍ ഇതുപോലൊരു വലിയ സമരം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ഇന്നിങ്ങനെയകില്ല .

നിങ്ങളുടെ സമരത്തിന്‌ കടലുകള്‍ക്ക് ഇപ്പുറത്ത് നിന്ന് മാനസികമായ എല്ലാപിന്തുണയും നേരുന്നു .................

Sunday, September 16, 2012

ചാള്‍സ് ഡിക്കന്‍സിന്റെ പിക്ക് വിക്ക് പേപേഴ്സ്‌ വായിച്ചിട്ടാണ് പെസ്സോവ ഇങ്ങനെ പറഞ്ഞത്  "എന്റെ ജീവിതത്തിലെ അതീവ ദുരന്തം നടന്നു കഴിഞ്ഞു , കാരണം ഇനി ഒരിക്കല്‍ ഇതുവായിക്കുമ്പോള്‍ ആദ്യമായി വായിക്കുന്നതിന്റെ അനുഭൂതി എനിക്ക് ലഭിക്കില്ലാ എന്നതുകൊണ്ട്" . വായന ചിലപ്പോള്‍ അങ്ങനെയൊക്കെയാണ് , മദ്യത്തിനും കഞ്ചാവിനും നല്കാന്‍ കഴിയാത്ത ലഹരി വായനയ്ക്ക് നല്കാന്‍ കഴിഞ്ഞേക്കാം . അതൊരനുഭൂതിയാണ് ,അപരനിര്‍മ്മി തിയെ തച്ചുടയ്ക്കലും , ആത്മനിര്‍വൃതിയെ വീണ്ടെടുക്കല്മാണ് വായന . സ്വയം നവീകരിക്കാന്‍ നമ്മളെ പ്രാപ്തനാക്കുന്നതും വായന മാത്രമാണ് . വായനയുടെ തോതും മാനദണ്ഡം പലതാണ് , അത് വായനക്കാരന്റെ കാഴ്ചപ്പാടിനെ സാധൂകരിക്കും . നിങ്ങളെ നിങ്ങള്‍ എങ്ങനെ നിര്‍വചിക്കുന്നു എന്നതായിരിക്കും നിങ്ങളുടെ  വായനയെ നിയന്ത്രിക്കുക . റോബിന്‍ന്റെ still breathing  എന്ന സിനിമയില്‍  പെയിന്റിങ്ങ്സ് വില്‍ക്കാന്‍ ശ്രമിക്കുന്ന പെണ്ണിനെ പോലുള്ള ഒരുവള്‍ പുസ്തകത്തെ കച്ചവടമാക്കാന്‍ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍  ആഗ്രഹിച്ചു പോകുന്നു . മാര്‍കേസിന് മറവിരോഖം ബാധിച്ചപ്പോള്‍ കരഞ്ഞവര്‍ എത്രയോപേര്‍ . നെരൂദ , ബോര്‍ഹസ്, കസന്തസാകിസ്,റുള്‍ഫോ,കാഫ്ക ,ഗോര്‍ക്കി ,ദസ്തയോവ്സ്കി,കാര്‍പെന്തിയര്‍ , ഒക്ടോവിയ പാസ് ,ബോലെനോ, സില്‍വിയ  പ്ലാത്ത് , ഷിമ്പോര്‍ക്ക , മാധവിക്കുട്ടി , ഓ വി വിജയന്‍ , കാക്കനാടന്‍  എന്നിവരെ ഓര്‍ത്ത് നെടുവീര്‍പ്പിട്ടവര്‍ എത്രപേര്‍. റിയലിസത്തെയും, മാജിക് റിയ ലിസത്തെയും, മോഡണിസത്തെയും, പോസ്റ്റ്‌മോഡണിസത്തേയും കുറിച്ച്  അറിഞ്ഞവരും , അതില്‍ അഭിരമിച്ചവരും എത്രപേര്‍. വായന അങ്ങനെയാണ് , മനുഷ്യനെ  മനുഷ്യനല്ലാതെ ആക്കാനും , സ്വപ്നം കാണാനും പഠിപ്പിക്കുന്നു . അതൊരു സ്വാതന്ത്ര്യമാണ് മരണത്തേക്കാള്‍ വലിയ സ്വാതന്ത്ര്യം.                             

Wednesday, September 12, 2012

അവളുടെ സൈനിക വസ്ത്രത്തിനി
ടയിലൂടെ ഒരു മുലയുടെ
                      വിടവുകള്‍
അരക്കെട്ടില്‍ തൂങ്ങുന്ന
          യുദ്ധപ്പതക്കങ്ങള്‍
ഹോളിവുഡും  ഹിറ്റ്‌ലറും
തമ്മിലുള്ള ചാര്‍ച്ച
ചോരയ്ക്കു പകരം ശുക്ലം
വിയര്‍പ്പിനുപകരം  ചലം

                                    - ബ്രെഹ്ത്