Sunday, September 16, 2012

ചാള്‍സ് ഡിക്കന്‍സിന്റെ പിക്ക് വിക്ക് പേപേഴ്സ്‌ വായിച്ചിട്ടാണ് പെസ്സോവ ഇങ്ങനെ പറഞ്ഞത്  "എന്റെ ജീവിതത്തിലെ അതീവ ദുരന്തം നടന്നു കഴിഞ്ഞു , കാരണം ഇനി ഒരിക്കല്‍ ഇതുവായിക്കുമ്പോള്‍ ആദ്യമായി വായിക്കുന്നതിന്റെ അനുഭൂതി എനിക്ക് ലഭിക്കില്ലാ എന്നതുകൊണ്ട്" . വായന ചിലപ്പോള്‍ അങ്ങനെയൊക്കെയാണ് , മദ്യത്തിനും കഞ്ചാവിനും നല്കാന്‍ കഴിയാത്ത ലഹരി വായനയ്ക്ക് നല്കാന്‍ കഴിഞ്ഞേക്കാം . അതൊരനുഭൂതിയാണ് ,അപരനിര്‍മ്മി തിയെ തച്ചുടയ്ക്കലും , ആത്മനിര്‍വൃതിയെ വീണ്ടെടുക്കല്മാണ് വായന . സ്വയം നവീകരിക്കാന്‍ നമ്മളെ പ്രാപ്തനാക്കുന്നതും വായന മാത്രമാണ് . വായനയുടെ തോതും മാനദണ്ഡം പലതാണ് , അത് വായനക്കാരന്റെ കാഴ്ചപ്പാടിനെ സാധൂകരിക്കും . നിങ്ങളെ നിങ്ങള്‍ എങ്ങനെ നിര്‍വചിക്കുന്നു എന്നതായിരിക്കും നിങ്ങളുടെ  വായനയെ നിയന്ത്രിക്കുക . റോബിന്‍ന്റെ still breathing  എന്ന സിനിമയില്‍  പെയിന്റിങ്ങ്സ് വില്‍ക്കാന്‍ ശ്രമിക്കുന്ന പെണ്ണിനെ പോലുള്ള ഒരുവള്‍ പുസ്തകത്തെ കച്ചവടമാക്കാന്‍ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍  ആഗ്രഹിച്ചു പോകുന്നു . മാര്‍കേസിന് മറവിരോഖം ബാധിച്ചപ്പോള്‍ കരഞ്ഞവര്‍ എത്രയോപേര്‍ . നെരൂദ , ബോര്‍ഹസ്, കസന്തസാകിസ്,റുള്‍ഫോ,കാഫ്ക ,ഗോര്‍ക്കി ,ദസ്തയോവ്സ്കി,കാര്‍പെന്തിയര്‍ , ഒക്ടോവിയ പാസ് ,ബോലെനോ, സില്‍വിയ  പ്ലാത്ത് , ഷിമ്പോര്‍ക്ക , മാധവിക്കുട്ടി , ഓ വി വിജയന്‍ , കാക്കനാടന്‍  എന്നിവരെ ഓര്‍ത്ത് നെടുവീര്‍പ്പിട്ടവര്‍ എത്രപേര്‍. റിയലിസത്തെയും, മാജിക് റിയ ലിസത്തെയും, മോഡണിസത്തെയും, പോസ്റ്റ്‌മോഡണിസത്തേയും കുറിച്ച്  അറിഞ്ഞവരും , അതില്‍ അഭിരമിച്ചവരും എത്രപേര്‍. വായന അങ്ങനെയാണ് , മനുഷ്യനെ  മനുഷ്യനല്ലാതെ ആക്കാനും , സ്വപ്നം കാണാനും പഠിപ്പിക്കുന്നു . അതൊരു സ്വാതന്ത്ര്യമാണ് മരണത്തേക്കാള്‍ വലിയ സ്വാതന്ത്ര്യം.                             

No comments:

Post a Comment