ജീവിതമെന്നത് ഓടിത്തളര്‍ന്ന കുതിരയാണ് .വയസ്സായ ബുബിലീനയെപ്പോലെ .എഴുത്തുകാരന്‍ പൊട്ടിച്ചിരിച്ചുപോയി.ചിരികേണ്ട .ജീവിതം ബുബിലീനയെപ്പോലെയാണ്.അതിന് പഴക്കമുണ്ട് .പക്ഷേ ,എരിവൊട്ടും കുറഞ്ഞിട്ടില്ല .നിങ്ങള്‍ കണ്ണടച്ചാല്‍ അവള്‍ നിങ്ങളുടെ കൈയിലെ ഇരുപതുവയസ്സുകാരിയാകും .ലൈറ്റ് ഓഫ് ചെയ്ത് പരിപാടി തുടങ്ങിക്കഴിഞ്ഞാല്‍ ഞാന്‍ ആണയിടുന്നു .അവള്‍ക്ക് ഇരുപതുവയസ്സാണ്.കുറച്ചധികം വിളഞ്ഞതാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല.അവള്‍ കപ്പിത്താന്മാരുടെ കൂടെ ,പട്ടാളക്കാരുടെ കൂടെ,സഞ്ചാരികളുടെ കൂടെ ,പുരോഹിതന്മാരുടെ കൂടെ,പൊലീസുകാരുടെ കൂടെ ,ന്യായാധിപന്മാരുടെ കൂടെ,അധ്യാപകരുടെ കൂടെ ,കര്‍ഷകരുടെ കൂടെ തിമിര്‍ത്ത് ജീവിച്ചവളാണ്.അതുകൊണ്ടെന്താ ,ആ വയസ്സിവേശ്യ അതെല്ലാം മറക്കുന്നു.ഒരു പഴയ കാമുകനെയും അവള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയില്ല.ഞാന്‍ തമാശ പറയുകയല്ല .ഓരോ വട്ടവും അരയന്നമാകുന്നു.ഓരോ വട്ടവും തന്‍റെ ആദ്യനുഭവംപോലെ ചുവന്നുതുടുക്കുകയും വിറയ്ക്കുകയും ചെയ്യുന്നു. ബോസ് ,സ്ത്രീ എന്തൊരു നിഗൂഡതയാണ് ! ആയിരംവട്ടം വീണാലും അവള്‍ കന്യകയായി ഉയര്ത്തെഴുന്നേല്ക്കും .അതെങ്ങനെ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം .കാരണം അവള്‍ക്ക് ഓര്‍മകളില്ല .
No comments:
Post a Comment