അന്നും എന്‍റെ ബോധത്തെ മദ്യം വല്ലാതെ കവര്‍ന്നെടുത്തിരുന്നു . ഞാന്‍ അവളുടെ (ഭാര്യ) ശരീരത്തിലേക്ക് കാലെടുത്തുവച്ചു ,കലുതട്ടിമാറ്റി . പുറത്തെ വാതില്‍ തുറന്നു നടന്നു, ആ രാത്രി ഒരുപാടു നടന്നു. അന്നും എന്‍റെ അബോധത്തില്‍ അവന്‍ ജീവിച്ചിരുപ്പുണ്ടായിരുന്നു . പലദിക്കില്‍ നടന്നു . ഒടുവില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ച വീടിന്‍റെ മുന്നില്‍ കാത്തുനിന്ന എന്നെ, അവള്‍ ഭോഗിക്കാന്‍ വിളിച്ചു . എന്നില്‍ വിറയല്‍ അനുഭവപ്പെട്ടില്ല , പലതവണ ഞാന്‍ ഇവിടെ വന്നിടുണ്ട് അവനോടൊപ്പം , ഇവളൊരു വേശ്യയാണെന്നെനിക്കറിയാം. അവന്‍റെ കള്ളിന്‍റെ മണം അവിടെയെല്ലാം ഞാന്‍ പരതി, കിട്ടിയില്ല . മുണ്ട് മാടിയൊതുക്കി വീണ്ടും നടന്നു . അവനുവേണ്ടി വീണ്ടും പലയിടത്ത് ഇറങ്ങേണ്ടി വന്നു , കണ്ടില്ല . ഒടുവില്‍ വീടിന്‍റെ പടികടന്ന് വീണ്ടും കട്ടിലില്‍. അവള്‍ (ഭാര്യ ) ഉറക്കത്തിലേക്ക് വീണിരുന്നു . നിറവയറില്‍ തലവെച്ച് ഞാന്‍ പതുക്കെ ഇങ്ങനെ വിളിച്ചു.................................
ജോണ്‍....................ജോണ്‍ എബ്രഹാം.......................
ജോണ്‍....................ജോണ്‍ എബ്രഹാം.......................
No comments:
Post a Comment