Saturday, November 10, 2012

കരളിലെ ചോരവറ്റി
കണ്ണീരു വറ്റിയ കണ്ണില്‍ കാഴ്ച്ച മങ്ങി
എഴുത്തുകാരനില്‍നിന്നും  ഞാന്‍
സോര്‍ബയിലേക്ക് വളര്‍ന്നു.
ജീവിതം ആപത്കരമാണെന്നു പറഞ്ഞ-
കസാന്‍ദ്സാക്കിസിനെ ഓര്‍മിച്ചു.
ആഘോഷിക്കപ്പെട്ടതും ഉയര്‍ന്ന
സല്‍ക്കാരങ്ങള്‍ നടന്നതുമായ
ശരീരങ്ങള്‍ മുന്നില്‍ വന്നുനിന്നു.
 സോര്‍ബയിലേക്ക് മടങ്ങി
ഭോഗിച്ചവരുടെ മുടിത്തുണ്ടുകള്‍ വാങ്ങി
ഞാന്‍, തലയിണകള്‍ പലത് പണിതു .
സ്നേഹിക്കപ്പെട്ടവന്റെ വേദന
ഒരുപാടു കേട്ടു .
വഞ്ചന സ്നേഹത്തിന്  അവള്‍ പറഞ്ഞ
മറ്റൊരു വാക്കാണെന്ന് തിരിച്ചറിഞ്ഞു .
വീണ്ടും സോര്‍ബയിലേക്ക്
തലയിണകള്‍ക്ക് ദുര്‍ഗന്ധം വരാന്‍ തുടങ്ങി .
വലിയ അഗ്നിയില്‍ വലിച്ചെറിഞ്ഞ
തലയിണകളില്‍ നിന്നും
എന്‍റെ സ്നേഹവും മോഹവും
പുനര്‍ജനിച്ചു .

No comments:

Post a Comment