Sunday, September 9, 2012

പ്രോമ്മര്‍ ആണ് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞത്  "പത്രമില്ലാത്തൊരു ലോകത്തെക്കുറിച് എനിക്ക് ചിന്തിക്കാനാവുന്നില്ല ആശയപ്രകാശന സ്വാതന്ത്ര്യമാണ് ജനാധിപത്യം ഉറപ്പുവരുത്തുന്നത് ഈ മഹനീയ ദൗത്യം നിര്‍വഹിക്കാത്ത മാധ്യമമേഖല സൃഷ്ടിക്കുന്ന ശൂന്യത എന്നെ ഭയപ്പെടുത്തുന്നു" എന്ന്
 golden pen of freedom അവാര്‍ഡ് ജേതാവ് 'അനബെല്‍ ഹെര്‍ണാഡസ്' എന്ന ധീര വനിത മെക്സിക്കന്‍ സമൂഹത്തിന്‍റെ ഉന്നത തലങ്ങളിലെ അഴിമതികളെ ക്കുറിച്ച്  അന്വേഷിച്ചു റിപ്പോര്‍ട് സമര്‍പ്പിക്കുകയുണ്ടായി .
 അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ വലിയ ഉദാഹരണം.
ഏകാധിപതികള്‍  ഭരിച്ച രാജ്യങ്ങളില്‍പ്പോലും വാര്‍ത്തകള്‍ക്കുള്ളിലെ വാര്‍ത്ത‍ കണ്ടെത്താന്‍ ജീവന്‍ പണയംവെച്ചും ജോലിചെയ്ത ധീരമധ്യമ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു .ഏകാധിപത്യ ഭരണകൂടങ്ങള്‍ തമസ്കരിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ പോയി സത്യം വായനക്കരിലെത്തിച്ചവരായിരുന്നു അവര്‍ .പലര്‍ക്കും തങ്ങളുടെ ദൌത്യങ്ങള്‍ക്ക് വന്‍വില തന്നെ നല്‍കേണ്ടിവന്നു .

Saturday, August 25, 2012

"പരാജയപ്പെട്ടുപോയ ഒരു പ്രസ്ഥാനമായിരുന്നു ആധുനികത,
സിന്‍സിയര്‍ അല്ലാത്തതായിരുന്നു അതിന്‍റെ കുഴപ്പം  കടുത്ത ജീവിതാനുഭവങ്ങളില്‍ നിന്നാണ് അമേരിക്കയിലും യുറോപ്പിലും 'ആധുനിക' സാഹിത്യമുണ്ടായത്. ഇവിടെ നമ്മള്‍ വെറുതെ കോപ്പിയടിക്കുകയായിരുന്നു. കീര്‍ക്കെ ഗാര്‍ദിന്റെയോ കാഫ്കയുടെയോ ഫിലോസഫി നമുക്കെങ്ങനെയാണ് ശരിയാകുക?"
 പുനത്തില്‍ പറയുന്നത് ശരിയാണോ ?
കൃത്രിമ ബീജസങ്കലനത്തിന്റെ ബാക്കിപത്രങ്ങളയിരുന്നോ  എഴുപതുകളിലെ നമ്മുടെ കഥാലോകം ?

Saturday, July 7, 2012

ഇരുള്‍ വീണവഴിയില്‍
അവളുടെ നഗ്നതയിലൂടെ
ചങ്ങമ്പുഴയിലേക്ക്  ഞാന്‍ കടന്നു
ദുഃഖ ഗര്‍ഭം പേറിയ മനസ്സില്‍
വിരഹമായിരുന്നു  എന്‍റെ  ഭാവം  !

Wednesday, July 4, 2012

മദ്യം! സ്പിരിറ്റ്‌ , സ്പിരിറ്റിന് ആത്മാവ് എന്നര്‍ത്ഥം മദ്യവും ആത്മാവും തമ്മിലുള്ള ഈ അര്‍ത്ഥ ബന്ധo  യദ്രിശ്ചികമല്ല അതോരനുഭവസത്യമാണ്. അനുഭവത്തില്‍ നിന്നുമാണ് ഈ ബന്ധ മുണ്ടയതെന്നു വ്യക്തം. മനുഷ്യനുമാത്രമല്ല, സകല ജീവജാലങ്ങള്‍ക്കും ആത്മാവുണ്ട് .   മുന്തിരിയുടെ ആത്മാവാണ് വീഞ്ഞ് . പ്രാര്‍ത്ഥന ,ധ്യാനം ,ഉപാസന , ഭക്തി , തീര്‍ ത് ഥാടനം , എന്നിങ്ങനെയുള്ള അനേകം അന്വേഷണ പദ്ധതികളില്‍ പരാജയപ്പെട്ടവര്‍ക്കോ ,തല്പര്യമില്ലാത്തവര്‍ക്കോ മദ്യം പരീക്ഷിക്കാവുന്നതാണ് . മദ്യം എന്ന പദത്തിന് മദിപ്പിക്കുന്ന എന്നാണര്‍ത്ഥം . ലഹരി മൂത്താല്‍ അപകടമാണ് . ഭക്തിലഹരിയില്‍ മനുഷ്യന്‍ വരുത്തിവയ്ക്കുന്ന അപകടങ്ങളെക്കാള്‍ എത്രയോ നിസ്സാരമാണ് മദ്യലഹരിയില്‍ സംഭവിക്കുന്നത്‌ . ഭക്തിലഹരിയെക്കാള്‍ അഭിലഷണീയം മദ്യലഹരിതന്നെ.
 ലക്‌ഷ്യം ആത്മാന്വേഷണമാണെങ്കില്‍ മദ്യം തീര്‍ച്ചയായും സഹായിക്കും 

Saturday, June 2, 2012


ഏതൊരു ആണിനും സ്നേഹമാണ് വലുത്. 
അതിനു പെണ്ണുതന്നെ സ്നേഹിക്കണം. 
അതിനു തരത്തില്‍ ചരിത്രം ഒരുങ്ങണം ....

ഏതൊരു പെണ്ണിനും  സ്നേഹമാണ് വലുത്.
 അതിനു   ആണുതന്നെ  സ്നേഹിക്കണം. 
അതിനു തരത്തില്‍ ചരിത്രം ഒരുങ്ങണം... 

                                     - കെ പി  രാമനുണ്ണി