Sunday, September 9, 2012

പ്രോമ്മര്‍ ആണ് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞത്  "പത്രമില്ലാത്തൊരു ലോകത്തെക്കുറിച് എനിക്ക് ചിന്തിക്കാനാവുന്നില്ല ആശയപ്രകാശന സ്വാതന്ത്ര്യമാണ് ജനാധിപത്യം ഉറപ്പുവരുത്തുന്നത് ഈ മഹനീയ ദൗത്യം നിര്‍വഹിക്കാത്ത മാധ്യമമേഖല സൃഷ്ടിക്കുന്ന ശൂന്യത എന്നെ ഭയപ്പെടുത്തുന്നു" എന്ന്
 golden pen of freedom അവാര്‍ഡ് ജേതാവ് 'അനബെല്‍ ഹെര്‍ണാഡസ്' എന്ന ധീര വനിത മെക്സിക്കന്‍ സമൂഹത്തിന്‍റെ ഉന്നത തലങ്ങളിലെ അഴിമതികളെ ക്കുറിച്ച്  അന്വേഷിച്ചു റിപ്പോര്‍ട് സമര്‍പ്പിക്കുകയുണ്ടായി .
 അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ വലിയ ഉദാഹരണം.
ഏകാധിപതികള്‍  ഭരിച്ച രാജ്യങ്ങളില്‍പ്പോലും വാര്‍ത്തകള്‍ക്കുള്ളിലെ വാര്‍ത്ത‍ കണ്ടെത്താന്‍ ജീവന്‍ പണയംവെച്ചും ജോലിചെയ്ത ധീരമധ്യമ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു .ഏകാധിപത്യ ഭരണകൂടങ്ങള്‍ തമസ്കരിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ പോയി സത്യം വായനക്കരിലെത്തിച്ചവരായിരുന്നു അവര്‍ .പലര്‍ക്കും തങ്ങളുടെ ദൌത്യങ്ങള്‍ക്ക് വന്‍വില തന്നെ നല്‍കേണ്ടിവന്നു .

No comments:

Post a Comment