Monday, March 26, 2012

കടല്‍, സൂര്യന്റെ സുന് ദര വര്‍ണ്ണത്തില്‍   
സുന്ദരിയും നഗ്നയുമാണ്.
കാഴ്ച കണ്ണിന്റെ മറയപ്പെട്ട 
ഉള്നോവുകല്‍ക്കുമുകളില്‍ 
പക്ഷിയുടെ വേഗത്തില്‍ സഞ്ചാരപഥം
തേടുന്നുണ്ടായിരുന്നു.
കാലുകളില്‍ പറ്റിയ മണല്‍തരികള്‍ 
നോവിന്റെ സുഖമുള്ള ഓര്‍മ്മകള്‍ പോലെ 
പതിയെ ഊര്‍ന്നു വീഴുമ്പോള്‍, 
ഞാനറിയുന്നുണ്ടായിരുന്നു  ഇത്രയും നാള്‍ 
എന്നില്‍ ഉള്‍ചേര്‍ന്നിട്ടുള്ള 
സ്വപ്നങ്ങളും സന്തോഷവും ഊളിയിട്ടൊഴുകുമെന്ന് .
എന്റെ ഞാനെന്നഭാവത്തെ
ഈ നഗ്നതയിലേക്ക് ഒട്ടും സാങ്കല്പികമല്ലാതെ,
മൃത്യുവിന്റെ സമരസപ്പെടാത്ത കരങ്ങളില്‍ 
സുരക്ഷിതമായി ലയിക്കപ്പെടുമായിരിക്കും.
ഇനിയും പറയാത്ത രഹസ്യങ്ങള്‍ ഒരു 
കടലാസ്സിന്റെ ഹൃദയത്തില്‍ കുത്തിവരക്കാന്‍    
ഞാന്‍  വിഡ്ഢിയല്ല. മറയപ്പെടാത്ത 
ഓര്‍മ്മകള്‍ പേറാന്‍ ഈ തീരങ്ങളില്‍ 
മറ്റൊരു ജന്മം കാലുകള്‍ നനയ്ക്കില്ല.
എങ്കിലും, യാത്ര പറയും നേരം അവളുടെ കണ്ണുകളില്‍ 
ഞാന്‍ കണ്ട നനവ് പീലികളെ നനച്ച് 
ബാഷ്പ്പമായി, ഒരു തുള്ളി മഴയായ് 
ഞാന്‍ ലയിച്ച മണ്ണിന്റെ മാറില്‍
പുതിയ നാമ്പുകള്‍ക്ക് ജന്മമായി ഭവിക്കട്ടെ.





No comments:

Post a Comment