Saturday, March 17, 2012

 നഴ്സുമാര്‍ക്കിടയിലെ മുല്ലപൂവിപ്ലവം
 മുഹമ്മദ്‌ സയെദ് അസീസി എന്ന 24കാരന്‍ കച്ചവടക്കാരന്റെ ആത്മഹത്യയിലൂടെയാണ് മുല്ലപൂ വിപ്ലവം അറബുവസന്തമായി രൂപപെടുന്നത്. ഇന്ത്യയിലും ഈ ജനാധിപത്യ കൊടുംകാറ്റിന്റെ അലകള്‍ എത്തി. പ്രമുഖ നഗരങ്ങളിലെ വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികളിലും കേരളത്തിലെ മത- സാമുദായിക ആശുപത്രികളിലും പടര്‍ന്നു പിടിച്ചു. അസംഘടിതരായ ചൂഷണവിധേയരായ  നഴ്സ്മാരുടെ സമരവുമായി അറബുവസന്തത്തിനു സമാനതകളേറെ  കേരളത്തിലെ 450 സ്വകാര്യ  ആശുപത്രികളില്‍ മിനിമം വേജസ് നിയമപ്രകാരം വേതനവും മറ്റാനുകൂല്യങ്ങളും നല്‍കുന്ന ആശുപത്രികള്‍ 24 എണ്ണം മാത്രം. പലവന്കിട   ആശുപത്രികളിലും കേവലം 1500 രൂപ ആയിരുന്നു 12-15മണിക്കൂര്‍ വരെ ജോലിചെയ്യുന്ന  നഴ്സ്മാരുടെ ശമ്പളം. മറ്റൊരിടത്തും കാണാത്ത പുരുഷ കേന്ദ്രീകൃത ഡോക്ടര്‍ കേന്ദ്രീകൃത ശ്രേണീബന്ധങ്ങളാണ് ആരോഗ്യമേഖലയില്‍. ആരോഗ്യമേഖലയിലെ അസംഘടിതരായ തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിക്കാന്‍ ഇവിടെ മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ മുന്‍കൈ എടുക്കുന്നില്ല എന്നത് ദുഖകരമായ സത്യമായി നിലകൊള്ളുന്നു....

No comments:

Post a Comment